പിലാത്തറ: ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണന് മതിലകം ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ ധ്വജപ്രതിഷ്ഠയും കലശാഭിഷേകവും നടന്നു. താന്ത്രികാചാര്യന്റെ കാര്‍മ്മികത്വത്തില്‍ ധ്വജസ്തംഭ പ്രതിഷ്ഠാനന്തര ഗരുഡ വാഹന പ്രതിഷ്ഠ നടന്നു. അമ്പതടി ഉയരത്തില്‍ ഒരുക്കിയ പ്ലാറ്റ് ഫോമിന് മുകളില്‍ നിന്ന് പത്തോളം പരികര്മ്മികളാല് തന്ത്രിവര്യന്‍ വാഹന കലശാദികള്‍ ആഭിഷേകം ചെയ്തു. തുടര്‍ന്ന് പരികലശ ബ്രഹ്മ കലശാഭിഷേകങ്ങള് നടന്നു. പാരമ്പര്യ ട്രസ്റ്റി വടക്കത്തില്ലത്ത് നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ധ്വജപ്രതിഷ്ഠാ കൊടിയേറ്റ ഉത്സവം നടക്കുന്നത്. ട്രസ്റ്റി വെള്ളാലത്ത് വടക്കത്തില്ലത്ത് ദാമോദരന്‍ നമ്പൂതിരി, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: