കണ്ണൂര്‍: ശ്രീരാമദാസമിഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 26 കൊല്ലമായി നടത്തിവരുന്ന ശ്രീരാമനവമി രഥയാത്ര കൊല്ലര് ശ്രീമൂകാംബികാ സന്നിധിയില്‍ നിന്നും പ്രയാണമാരംഭിച്ച് 30ന് കണ്ണൂരില്‍ എത്തിച്ചേരും. രാവിലെ 9.15ന് എച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രം, 10 മണിക്ക് പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, 10.30ന് ഹനുമാരമ്പലം ചെറുതാഴം, 11.30ന് മഹാലക്ഷ്മി ക്ഷേത്രം ഏഴിലോട്, 12.30ന് വന്‍കുളത്തുവയല്‍ അഴീക്കോട്, ഉച്ചക്ക് 1 മണിക്ക് തളാപ്പ് ക്ഷേത്ര പരിസരം, 2.30ന് കണ്ണൂര്‍ കാല്ടെസ് ജംഗ്ഷന്, 3 മണിക്ക് ചൊവ്വ ശിവക്ഷേത്രം, 4 മണിക്ക് തൊക്കിലങ്ങാടി, 6.30ന് കൊട്ടിയൂര്‍ ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ജ്യോതിരഥത്തിന് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: