ബസും ലോറിയും കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്

Thursday 17 March 2016 11:09 pm IST

കുറിച്ചി: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയില്‍ ഇടിച്ച് ഡ്രൈവറടക്കം ബസിലെ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. കോട്ടയം-കാവാലം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസും, ചങ്ങനാശേരിയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവം. മന്ദിരം കവലയില്‍ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നിയന്ത്രണം തെറ്റി എതിരെ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ചിയിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എംസി റോഡ് വികസനത്തെ തുടര്‍ന്ന് പണികള്‍ നടക്കുന്നതിനാല്‍ റോഡിലെ തടസങ്ങള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താത്തതാണ് അപകട കാരണമായി ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.