ന്യൂദല്‍ഹി: കൈകാര്യംചെയ്യുന്ന മൊത്തം കണ്ടെയ്നറുകളുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും റോഡ്മാര്‍ഗം നീക്കംചെയ്യുന്ന തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് നിയമത്തില്‍ കേന്ദ്ര സര്ക്കാര്ഇളവ് അനുവദിച്ചു.
കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് മൂലം കണ്ടെയ്നര്‍ ഗതാഗതത്തില്‍ മത്സര ക്ഷമതകൂട്ടാനും അതുവഴി ഷിപ്പിംഗ് കമ്പനികള്‍ക്ക് ചരക്ക് നീക്കം വഴിയുള്ള ചിലവ് ചുരുക്കാനും കഴിയും. ഇളവ് ലഭിച്ച തുറമുഖങ്ങള്‍ക്ക് 50 ശതമാനമെന്ന നിബന്ധന പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ആനുകൂല്യം നഷ്ടമാകുമെന്ന് മാത്രമല്ല അടുത്ത മൂന്ന്വര്ഷത്തേയ്ക്ക് ഇതിന് അര്‍ഹതയും ഉണ്ടാകില്ല.
കണ്ടെയ്നറുകള്‍ കൈകാര്യചെയ്യുന്ന തുറമുഖങ്ങള്‍ അതാതു മാസത്തെ കണ്ടെയ്നര്‍ നീക്കം സംബന്ധിച്ച വിവരങ്ങള്‍ തൊട്ട് അടുത്ത മാസം അഞ്ചാം തീയതിയ്ക്ക് മുമ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും ഷിപ്പിങ് ഡയറക്ടര്‍ ജനറലിനും സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: