ഉത്തര കൊറിയ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Friday 18 March 2016 11:21 am IST

സോള്‍: ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രതിഷേധം അവഗണിച്ച് ഉത്തരകൊറിയ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം പലര്‍ച്ചെ 5.55 ന് തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ സുക്‌ചോണില്‍ നിന്ന് കടലിലേയ്ക്ക് 800 കിലോമീറ്റര്‍ ദൂരത്തേയ്ക്കാണ് മിസൈല്‍ പരീക്ഷിച്ചത്. ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി ദൂരപരിധി 1300 കിലോമീറ്റര്‍ ദൂരപരിധിയുള്ള റൊഡോംഗ് മിസൈലാണ് പരീക്ഷിച്ചതെന്നാണ് സൂചന. നേരത്തെ ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റെന്ന പേരിഷല്‍ ദീര്‍ഘദൂര റോക്കറ്റ് പരീക്ഷിച്ചിരുന്നു, ഇത് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനുള്ള മുന്നോടിയാണെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന സംയുക്ത സൈനികാഭ്യാസമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിയ്ക്കുന്നത്. ജപ്പാനെയും ഉത്തരകൊറിയ ലക്ഷ്യം വയ്ക്കുന്നു. കഴിഞ്ഞ ദിവസം ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത ചെറിയ അണ്വായുധങ്ങളുടെ പ്രഹരശേഷി അളക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ഷ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ആണവ ശക്തിയായ ഉത്തരകൊറിയയുടെ കൈവശം നിരവധി ഹ്രസ്വദൂര മിസൈലുകളുണ്ട്. ഉത്തരകൊറിയയുടെ മിസൈല്‍ പരിക്ഷണത്തില്‍ ജപ്പാന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.