ഡിപ്പോ മാറ്റിയത് യാത്രക്കാരെ വലച്ചു

Friday 18 March 2016 11:41 am IST

പത്തനാപുരം: പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം താല്‍കാലികമായി കല്ലുംകടവിലേക്ക് മാറ്റി. വിവരമറിയാതെത്തിയ ദീര്‍ഘദൂര യാത്രികര്‍ ഉള്‍പ്പെടെ വലഞ്ഞു. പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലുംകടവ് സ്വകാര്യ ബസ് സ്റ്റാന്റിലേക്കാണ് ഡിപ്പോ താല്‍കാലികമായി മാറ്റിയത്. ഡിപ്പോയ്ക്കുള്ളില്‍ തകര്‍ന്നുകിടക്കുന്ന റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഡിപ്പോ താല്‍കാലികമായി മാറ്റിയത്. ഡിപ്പോയില്‍ നിന്നും ദിനംപ്രതി ആരംഭിക്കുന്ന സര്‍വ്വീസുകള്‍ കല്ലുംകടവില്‍ നിന്നുമാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. നിര്‍മ്മാണത്തിലുള്ള കാലതാമസം കാരണം രണ്ട് ദിവസംകൂടി കല്ലുംകടവില്‍ ഡിപ്പോ പ്രവര്‍ത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.