കൊല്ലം: പരവൂര്‍ പുക്കുളം സുനാമി ഫഌറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ 120 പൊതി കഞ്ചാവ് കണ്ടെടുത്തു. സുനാമി ഫഌറ്റിലെ താമസക്കാരനും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ പ്രേമനെന്നു വിളിക്കുന്ന വിക്ടര്‍ പ്രേമിന്റെ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. ഇയാള്‍ എക്സൈസിനെ വെട്ടിച്ചുകടന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: