കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ഒന്നാം ഗോശ്രീ പാലത്തിനു സമീപം സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മിക്സചര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ടു പേര് മരിച്ചു. ചേലക്കര വടക്കുംചേരി സ്വദേശി ജാക് തോമസ് (26), വൈഷ്ണവി (28) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കണെ്ടയ്നര്‍ റോഡിലൂടെ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിക്കുകയായിരുന്നു.
രണ്ടു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: