കോഴിക്കോട്: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ഏജന്റ്സ് അസോസിയേഷന് ഒന്‍പതാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 22,23 തിയ്യതികളില്‍ കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം എം.കെ.രാഘവന് എംപി ഉദ്ഘാടനം ചെയ്യും. 22ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് തങ്ങളുടെ ബയോഡാറ്റകള്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സമ്മേളനനഗരിയില്‍ ഉണ്ടായിരിക്കും. സംസ്ഥാന പ്രസിഡന്റ് ടി. രാഘവന്, കെ.കെ. നാരായണന്, സി.പി. തങ്കച്ചന്, റംലത്ത്, എം.സി. ചന്ദ്രബാബു, രാജന് പൂന്താനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: