ആലപ്പുഴ: ജില്ലാകോടതി സമുച്ചയത്തില്‍ കേസ് വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്ക്രീന്‍ കിയോസ്ക് സംവിധാനം നിലവില്‍ വരുന്നു. പൊതുജനങ്ങള്‍ക്കും വക്കീലന്മാര്ക്കും വക്കീല്‍ ഗുമസ്തന്മാര്ക്കും കേസ് വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്ക്രീനിന്റെ സേവനം പ്രയോജനപ്പെടുത്താം.
ജില്ലാ കോടതി എ ബ്ലോക്കിലെ പ്രധാന കവാടത്തില്‍ ഇന്ന് വൈകിട്ട് 3.30ന് ഹൈക്കോടതി ജഡ്ജി ഭവദാസന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സ്ക്രീനില്‍ തൊട്ട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതികളിലെ കേസ് വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് ജില്ലാ ജഡ്ജി ആനി ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: