ശ്രീനഗര്‍: കശ്മീരിലെ കുപ്പുവാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടുഭീകരരെ വധിച്ചു. ഹാന്‍ഡ്വാര മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഭീകരര്‍ വെടിവെക്കുകയായിരുന്നു.
സൈന്യത്തിന്റെ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: