റിസര്‍വോയര്‍ ഫിഷറീസ് പരിശീലനം
Friday 18 March 2016 8:59 pm IST
കല്‍പ്പറ്റ : ജില്ലയിലെ ബാണാസുരസാഗര്‍, കാരാപ്പുഴ റിസര്‍വോയറുകളിലെ പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും ഫിഷറീസ് ജീവനക്കാര്‍ക്കും ഉള്‍നാടന്‍ മത്സ്യയിനങ്ങളുടെ വിവരശേഖരണത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ആന്‍ഡ്രോയ്ഡ് സൗകര്യമുള്ള മൊബൈല്‍ സാങ്കേതിക വിദ്യയുപയോഗിച്ച് റിസര്വോയറുകളിലുള്ള മത്സ്യയിനങ്ങളുടെ വിവരം ശേഖരിക്കുന്നതിനുള്ള പ്രതേ്യക പരിശീലനം ബംഗളൂരു ഉപകേന്ദ്രമായുള്ള കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണ് നല്‍കുന്നത്. ഗവേഷണ കേന്ദ്രം മേധാവി ഡോ. ഫിറോസ്ഖാന്, സീനിയര്‍ സയന്റിസ്റ്റ് എം. കാര്ത്തികേയന്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ഇ.വിജയകുമാര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ.സുധീര്‍കിഷന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസ്സുകള്‍ക്ക് നേതൃത്യം നല്‍കും.