തൊടുപുഴ: പഴയ ബസ്സ്റ്റാന്റിനു സമീപത്തു നിന്നും പച്ചക്കറി മാര്‍ക്കറ്റ് വഴി കോതായിക്കുന്ന് ബൈപാസ്സിലേക്കുള്ള റോഡ് ഗതാഗതയോഗ്യമല്ലാതായി.റോഡിന് കുറുകെ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധിസ്ക്വയറില്‍ നിന്നും ഗതാഗത തിരക്കില്ലാതെ പാലാ റോഡിലേക്ക് എത്തിച്ചേരുവാനുള്ള എളുപ്പവഴിയാണിത്. കെ എസ് ഇ ബി ഓഫീസിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര് യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്.അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലേക്കും എളുപ്പത്തില്‍ എത്തിചേരാവുന്ന റോഡാണിത്.സമീപത്തെ മറ്റ് റോഡുകള്‍ക്ക് ശാപമോക്ഷം ലഭിച്ചപ്പോഴും ഈ റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ അധികൃതര്‍ മടി കാണിക്കുകയാണ്. തൊടുപുഴ നഗരമധ്യത്തുള്ള റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: