വഴിത്തല: കോലടിയില്‍ മദ്യവില്പ്പനക്കാരന് പിടിയില്‍. കോലടി കാക്കച്ചിറപുത്തന്പുരയില് നോബി(45) ആണ് തൊടുപുഴ എക്സൈസിന്റെ പിടിയിലായത്. പ്രദേശത്ത് മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്.പ്രദേശത്ത് മദ്യവില്‍പ്പന വ്യാപകമാകുന്നതായി ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ഒന്നര ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി റ്റി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സി ബൈജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: