കേരളം രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങുന്നു: കേന്ദ്രമന്ത്രി ശ്രീപദ്‌നായിക്

Friday 18 March 2016 9:23 pm IST

തൃശൂര്‍: കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക്. കേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമവും ഉറപ്പാക്കാന്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഒട്ടനവധി കാര്യങ്ങളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കും അറിവുള്ളതാണ്. മോദി സര്‍ക്കാരിന്റെ വികസന നയം കേരളത്തിലെ ജനങ്ങളെ ബിജെപിയോട് അടുപ്പിക്കുമെന്നും ശ്രീപദ്‌നായിക് പറഞ്ഞു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സമ്പൂര്‍ണ, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍, ബിജെപി ജില്ലാനേതാക്കളായ കെ.കെ.അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, ഷാജുമോന്‍ വട്ടേക്കാട്, പി.എം.ഗോപിനാഥ്, എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.