യുറോപ്പ ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കരുത്തന്മാരില് ഒരാള്‍ക്ക് ക്വാര്‍ട്ടറിനപ്പുറം പോകാനാകില്ല.
മുന്‍ ചാമ്പ്യന്മാരായ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മുന്‍ ചാമ്പ്യന്മാരും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരുമായ ലിവര്‍പൂളിനെ നേരിടും. ബൊറൂസിയയുടെ മുന്‍ പരിശീലകന് യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂളിനെ ഇപ്പോള്‍ അണിയിച്ചൊരുക്കുന്നുവെന്നതും മത്സരം ആവേശകരമാക്കും. ആദ്യപാദം ബൊറൂസിയയില്‍.
മറ്റു ക്വാര്‍ട്ടറുകളില്‍ നിലവിലെ ചാമ്പ്യന്‍ സ്പാനിഷ് ടീം വലന്‍സിയയ്ക്ക് എതിരാളി നാട്ടുകാരായ അത്ലറ്റിക് ബില്‍ബാവൊ. വിയ്യ റയല്‍, സ്പാര്‍ട്ട പ്രാഗിനെയും സ്പോര്‍ട്ടിങ് ബ്രാഗ, ഷാക്തര്‍ ഡൊണെറ്റ്സ്കിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: