ന്യൂദല്‍ഹി: രണ്ടു ദിവസത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ഇന്ന് തുടക്കം. എന്‍ഡിഎംസി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കേരളം, പശ്ചിമബംഗാള്‍, ആസാം, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ചേരുന്ന ദേശീയ സമിതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളും ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. ഇസ്രത് ജഹാന് കേസ്, ജെഎന്‍യു വിവാദം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംഘടനാ സെക്രട്ടറി കെ.ആര് ഉമാകാന്തന്‍, ഒ. രാജഗോപാല്‍, തെലങ്കാന പ്രഭാരി പി.കെ കൃഷ്ണദാസ് എന്നിവര്‍ കേരളത്തില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: