മണിയുടെ പാഡിയില്‍ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി കണ്ടെത്തി

Saturday 19 March 2016 3:01 pm IST

കൊച്ചി: കലാഭവന്‍ മണിയുടെ പാഡിയിലെ ഔട്ട്‌ഹൌസില്‍ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയില്‍ നിന്നും  കീടനാശിനിയുടേത് എന്ന് സംശയിപ്പിക്കുന്ന കുപ്പി കണ്ടെത്തി. തലേദിവസം പാഡിയില്‍ ഇരുപതോളം പേര്‍ മദ്യസത്കാരത്തില്‍പങ്കെടുത്തുവെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. രാവിലെ മുതല്‍ പാഡിയിലും സമീപ പ്രദേശങ്ങളിലും പോലീസ് കര്‍ശന പരിശോധന നടത്തുകയാണ്. ചാ‍രായം പാഡിയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. മണിയുടെ ശരീരത്തില്‍ മെഥനോളിനേക്കാളേറെ കീടനാശിനിയുടെ സാന്നിധ്യം രാസപരിശോധനയില്‍ വ്യക്തമായിരുന്നു. അതിനാല്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കീടനാശിനിയുടെ സാന്നിധ്യം മണിയുടെ ശരീരത്തിലുണ്ടാകാന്‍ രണ്ട് രീതിയിലുള്ള സാധ്യതകളാണ് പോലീസ് പറയുന്നത്. ഒന്ന് ബോധപൂര്‍വ്വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം. അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. എന്നാല്‍ ഈ സാധ്യത ബന്ധുക്കള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞതാണ്. നിലവില്‍ പത്ത് പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.