കോട്ടയം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി ആര് ബാലകൃഷ്ണപിള്ള. എല്‍ഡിഎഫ് സീറ്റ് നല്കിയാല് കെ.ബി ഗണേഷ് കുമാര്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മത്സരിക്കില്ലെന്ന് ഏറെ കാലം മുമ്പു തന്നെ പാര്‍ട്ടിയോടും ഇടതു മുന്നണിയോടും പറഞ്ഞിരുന്നു. പഞ്ചായത്ത് മെമ്പര്‍ പോലും ആകാമെന്ന് വിചാരിച്ച് രാഷ്ട്രീയത്തില്‍ വന്നയാളല്ല താന്‍. എന്നാല്‍ എല്ലാമായെന്നും പിള്ള പറഞ്ഞു.
സിറ്റിംഗ് സീറ്റ് ചോദിച്ച് വാങ്ങി മത്സരിക്കാന്‍ ഇല്ല. കൊട്ടാരക്കര സീറ്റ് കിട്ടാത്തതിന്റെ കൊതിക്കെറുവന്നുമല്ല ഇത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തകരുടെ ആവേശത്തിന് അനുസരിച്ചാകും എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പത്തനാപുരത്ത് ആര് മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: