പാനൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനായ അണിയാരത്തെ ഇ.കെ.ബിജുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. കേസിലെ ഒന്നാംപ്രതി പന്ന്യന്നൂര്‍ കുഞ്ഞിപറമ്പത്ത് ആദര്‍ശ്(26)ആണ് ഇന്നലെ തലശേരി ജെസിജെഎം കോടതിയില്‍ കീഴടങ്ങിയത്. പാനൂര്‍ സിഐ വിഎം.വഹാബിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതോടെ ഇന്നലെ കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസം ആദര്‍ശിന്റെ ബന്ധുക്കളെ ചോദ്യംചെയ്യാന്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ 14ദിവസത്തേക്ക് കോടതി റിമാന്‍ഡു ചെയ്തു. ആദര്‍ശിനെ ചോദ്യംചെയ്യാന്‍ അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കും .8ന് രാവിലെയാണ് സ്ക്കൂള് വിദ്യാര്‍ത്ഥികളുമായി മാഹി ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോ തടഞ്ഞ് ബിജുവിനെ സിപിഎം സംഘം വെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: