കോട്ടയം: മുളക്കുളം-പിറവം റോഡിലൂടെ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകള്‍ നിരപ്പില്ലാതെയും താഴ്ന്നും കിടക്കുന്നതിനാലാണ് കാല് നടയാത്രക്കാര്‍ ദുരിതത്തിലായത്. നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികളും കാല് നടയാത്രക്കാരുമാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കുറച്ചു നാള് മുമ്പാണ് മുളക്കുളം-ചീനിക്കുഴി ഹൈവെ ടാര്‍ ചെയ്തത്. അതിനാലാണ് ഇരുചക്രവാഹനക്കാരും മറ്റും അമിത വേഗതിയില്‍ പോകുന്നത്. കാല് നട യാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യമില്ലാതെയാണ് റോഡ് പണി നടത്തിയത്. ഈ റോഡിന്റെ ഇരു വശങ്ങളും നിരപ്പാക്കി സുഗമമായി നടക്കാന്‍ വേണ്ടവിധമാക്കിത്തരുവാന് വേണ്ട നടപടികള്‍ അദികാരികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: