പഴക്കം ചെന്ന ബസുകള്‍ യാത്രക്കാരെ പെരുവഴിയിലാക്കുന്നു

Saturday 19 March 2016 10:14 pm IST

വൈക്കം : തിരക്കേറിയ കോട്ടയം, എറണാകുളം റൂട്ടുകളില്‍ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെ പെരുവഴിയിലാക്കുന്നു. രാവിലെയും വൈകിട്ടും വൈക്കം ഡിപ്പോയില്‍ നിന്ന് എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന മിക്ക ബസുകളും പാതിവഴിയില്‍ സര്‍വീസ് മുടക്കുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ സര്‍വീസുകള്‍ പാതിവഴിയില്‍ മുടങ്ങുന്നത് ഉദ്യോഗസ്ഥരെയും ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയുമെല്ലാം വളരെയധികം ബുദ്ധിമുട്ടിക്കുന്നു. സ്വകാര്യ ബസുകളോട് മത്സരിച്ചുവേണം ഈ റൂട്ടില്‍ സര്‍വീസ് നടത്തേണ്ടതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കാരണം അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ എറണാകുളം ഭാഗത്തേക്കുണ്ട്. ജീവനക്കാരുടെ ഇടപെടലുകളില്‍ നല്ല വരുമാനത്തിലാണ് ബസുകളെല്ലാം പോകുന്നത്. എന്നാല്‍ ബസുകളുടെ ശോച്യാവസ്ഥയാണ് ഇവിടെ വില്ലനാകുന്നത്. കോട്ടയം, എറണാകുളം, തൊടുപുഴ ഭാഗങ്ങളിലേക്ക് നല്ല ബസുകള്‍ സര്‍വീസിനായി ഉറപ്പുവരുത്തണമെന്ന യാത്രക്കാരുടെയും ജീവനക്കാരുടെയുമെല്ലാം ആവശ്യം ഡിപ്പോ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുപോലെ തന്നെ വൈക്കത്തെ ചില സര്‍വീസുകളില്‍ സ്വകാര്യ ബസ് ലോബിയുടെ അനധികൃത ഇടപെടലുകള്‍ ഉണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.