കോഴിക്കോട് കല്ലായിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടം

Sunday 20 March 2016 10:15 am IST

കോഴിക്കോട: കോഴിക്കോട് കല്ലായിയില്‍ മരഡിപ്പോയ്ക്കും ഫര്‍ണിച്ചര്‍ നിര്‍മ്മാണകേന്ദ്രത്തിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. മുരിയാട് റോഡിലുള്ള മരഡിപ്പോയ്ക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല. മരഡിപ്പോയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന ഈര്‍ച്ചപ്പൊടിയില്‍ നിന്നുമാണ് തീ പടര്‍ന്നത്. വാര്‍ണിഷും തിന്നറും സൂക്ഷിച്ചിരുന്നത് ഇതിനടുത്താണ്. ഇത് തീ ആളിപ്പടരാന്‍ ഇടയാക്കി. ആദ്യം തീപിടിച്ചത് ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിനാണ്. ഇവിടെ നിന്നും തീ മരഡിപ്പോയിലേക്കും പടരുകയായിരുന്നു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.