പാലക്കാട്: ചിറ്റൂരില്‍ വന്‍ കഞ്ചാവ് വേട്ട. വാഹനത്തില്‍ കഞ്ചാവുകടത്താന്‍ ശ്രമിച്ച രണ്ട് പേരെ ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കേരളത്തില്‍ വിതരണം ചെയ്യുന്നതിനായി ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ രണ്ടുപേരും തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: