അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ളതല്ല : ബിജെപി

Sunday 20 March 2016 4:55 pm IST

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് ബിജെപി. ദേശീയതയ്ക്കും അഭിപ്രായ സ്വാതന്ത്യത്തിനും ഒരുമിച്ച് പോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ അത് അനുവദിക്കുന്നില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലപ്പെട്ടിരിക്കുകയാണ്. ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ വാലില്‍ തൂങ്ങി നടക്കേണ്ട അവസ്ഥയിലാണ് അതെന്നും ജയ്റ്റ്ലി പരിഹസിച്ചു. യാതൊരു ദിശാബോധവുമില്ലാത്ത ഒരു സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വമുണ്ട്. ദേശീയതയില്‍ ഊന്നിയ നയങ്ങളുണ്ട്. പുരോഗതി കൊണ്ടുവരുന്ന ഭരണമുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.