തുച്ഛ ഫലത്തിനുവേണ്ടിയുള്ള ആഗ്രഹത്തില്‍ എനിക്ക് എപ്പോള്‍ നിര്‍വേദം-വിരക്തി-ഉണ്ടാവും എന്ന സംശയത്തിന് ചോദിക്കാതെ തന്നെ മറുപടിപറയുന്നു:-
അതിന് കാല നിയമമില്ല. എന്നാല്‍ എപ്പോഴാണോ നിന്റെ ബുദ്ധിയില്‍ മോഹം കാരണമായി ഉണ്ടാവുന്ന ചെളിയെ നിനക്കു മറികടക്കാന്‍ സാധിക്കുന്നത,് അപ്പോള്‍.
മോഹം :- ഞാന്‍ കാരണം ഈ ബന്ധുക്കള്‍ മരിക്കുമല്ലോ: ഞാന്‍ പാപിയായിത്തീരുമല്ലോ എന്നിങ്ങനെയുള്ള മനോവിഭ്രമം-ഇത് മോക്ഷത്തിന്റെ വഴിയിലുള്ള ചേറും ചെളിയുമാണ്;
ഇതിനെ മറികടക്കാന്‍ ഇതുവരെ വേദങ്ങളിലും ശാസ്ത്രങ്ങളിലും കേട്ടതും ഇനി കേള്‍ക്കാന്‍ ബാക്കിയുള്ള കാമ്യകര്‍മ്മ വിധികളില്‍ നിനക്ക് നിര്‍വേദം- വൈരാഗ്യവും ഉണ്ടാവും. ചെളിയിലൂടെ നടക്കാന്‍ ആരാണ് ആഗ്രഹിക്കുക.?
പ്രതികരിക്കാൻ ഇവിടെ എഴുതുക: