ഇസ്ലാമാബാദ്: പാക്കിസ്ഥാന് 86 ഭാരത മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക് നാവിക സേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. എന്നാല്‍, ഇതേ കുറ്റത്തിന് പിടിയിലായ 363 മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പാക് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ആറാം തീയതി 86 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് വിട്ടയച്ചിരുന്നു. അടുത്ത സംഘത്തെ ഈ മാസം തന്നെ വിട്ടയയ്ക്കുമെന്നും പാക് അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനിലെ മലിര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞവരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: