കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പരീക്ഷണ ഓട്ടം തിങ്കളാഴ്ച. മുട്ടം മുതല്‍ ഇടപ്പള്ളി വരെ ആറ് കിലോമീറ്റര്‍ ദൂരത്താണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടക്കുക. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം. മുട്ടത്തു നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചുമായി മൂന്ന് തവണ മെട്രോ തിങ്കളാഴ്ച ഓടിക്കും. രാവിലെ 9.30നാണ് പരീക്ഷണത്തിന് തുടക്കമാകുക.
ആദ്യ മണിക്കൂറില്‍ 10 കിലോമീറ്ററായിരിക്കും മെട്രോയുടെ വേഗം. രണ്ടാമത്തെ ഓട്ടത്തില്‍ ഇത് 20 ആയി വര്‍ധിപ്പിക്കും. മൂന്നാമത് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലേക്കും മെട്രോയെത്തും. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ മാത്രമാണ് ട്രെയിനിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: