ആലപ്പുഴ: ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്നുദ്ഘോഷിക്കുന്ന സനാതനധര്‍മ്മത്തെ അസഹിഷ്ണുതയുടെ പ്രതീകമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കത്തെ തിരിച്ചറിയണമെന്നും, അസത്യപ്രചരണത്തിനെതിരെ ഹൈന്ദവ സമൂഹം കരുതിയിരിക്കണമെന്നും ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍.
ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ അഡ്വ. വി. പദ്മനാഭന്, തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, സി. ബാബു, ജില്ലാ നേതാക്കളായ അഡ്വ. വി. എസ്. രാജന്, വിനോദ് ഉമ്പര്‍നാട്, സി. എന്‍. ജിനു, കെ. ജി. സഹജന്, മഹിളാഐക്യവേദി ജില്ലാ പ്രസിഡന്റ് ഗിരിജാ കുമാരി, ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദുശിവരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: