കുട്ടനാട്: പുളിങ്കുന്നിലെ കുട്ടനാട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ആശുപത്രി പടിക്കല്‍ ജനകീയ ധര്‍ണ നടത്തും.
ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ബി. ഷാജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം. ആര്. സജീവ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്. രജിത്ത് കുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിധുപ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും.
താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തില്‍ ഉയര്‍ത്തുക, ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക,എക്സറേ, ഈസിജി, ലാബ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,
24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: