പൂക്കോട് തടാകത്തില്‍ സംസ്ഥാനത്തെ ആദ്യ അക്വാപാര്‍ക്ക്

Sunday 20 March 2016 9:03 pm IST

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ അക്വാപാര്‍ക്ക് വയനാട്ടിലെ പൂക്കോട് തടാകത്തില്‍ ഒരുങ്ങി. സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ആരംഭിച്ച പാര്‍ക്ക് വഴി തനത് മത്സ്യസമ്പത്തിന്റെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. വട്ടവരാള്‍, ചെറുമീന്‍, കരിമീന്‍, കളാഞ്ചി തുടങ്ങിയ നിരവധി മത്സ്യ സമ്പത്തുകള്‍ ഇവിടെ സംരക്ഷിക്കും. 200 ചതുരശ്ര മീറ്ററില്‍ ജലവിതാനത്തില്‍ പൊന്തികിടക്കുന്ന സോളാര്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സുരക്ഷിത കവചങ്ങളിലാണ് മത്സ്യ സമ്പത്തിന്റെ സംരക്ഷണം. തടാകത്തിന്റെ നവീകരണത്തിനായി 5.6 ലക്ഷവും ഉപരിതല സോളാര്‍ പ്ലാറ്റ്‌ഫോമിന് പതിനെട്ടര ലക്ഷവും മത്സ്യവിത്തുകള്‍ക്ക് ഒന്നര ലക്ഷവും മത്സ്യതീറ്റകള്‍ക്ക് രണ്ടര ലക്ഷവും ഉള്‍പ്പെടെ മുപ്പത് ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്. മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികളും ഇവിടെ ഒരുക്കും. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹത്തിന് ആക്കം കൂട്ടുവാന്‍ ഇത് ഉപകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.