വണ്ടിപ്പെരിയാര്‍: ഫോര്‍ രജിസ്ട്രേഷന് ബൈക്കില്‍ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. വൈക്കം കീഴൂര്‍ സ്വദേശി എബിന്‍ദാസ് (21) പിറവം സ്വദേശി റോബിന്‍സ് മോന് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 100 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എട്ട് നൈട്രോസോപാന് ഗുളികകളും പിടിച്ചെടുത്തു. കുമളി ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കായി കൈകാണിച്ചിട്ട് നിര്‍ത്താതെ വന്ന വാഹനം 30 കിലോമീറ്ററോളം പിന്തുടര്ന്ന് ചെങ്കരയില്‍ വച്ചാണ് തടഞ്ഞു നിര്‍ത്തി പിടികൂടിയത്. വണ്ടിപ്പെരിയാര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, രാജ്കുമാര്, ഷനേജ്, അരുണ്‍ ബി കൃഷ്ണന്, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: