ഇടുക്കി: അരകിലോയോളം കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ ഒന്‍പത് യുവാക്കളെ കുമളിയില്‍ എക്സൈസ് അധികൃതര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഷെവര്‍ലെ കാര്‍ കസ്റ്റഡിയിലെടുത്തു.വാണിജ്യനികുതി ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. ഗിയര്‍ ബോക്സിനുതാഴെയായി 26 ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ആരൂര്‍ സ്വദേശികളായ അല്ലമ്പൂര് വീട്ടില്‍ മഹസൂര് അലി (22), കിഴക്കേവേലിക്കകത്ത് കെ. പി നിഖില്‍ (22), കിളിയംതറ കെ. ആര് ഷാഹുല്‍ (21), കിഴക്കേവേലിക്കകത്ത് ജിബിന്‍ (23), ആരാധന വീട്ടില്‍ നീരജ് (20), തൈക്കൂട്ടത്തില്‍ ഫെബിന് (23), ചൂലക്കല്‍ അഖില്‍ (21), വലിയപറമ്പില്‍ അഗസ്റ്റിന് ജെറാള്‍ഡ് (22), കരിക്കാണി വീട്ടില്‍ ജിനീഷ് ജോര്‍ജ് (23) എന്നിവരാണ് അറസ്റ്റിലായത്. കമ്പത്തെ പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോള്‍ അവിടയെത്തിയ വ്യാപാരി നേരിട്ട് നല്‍കിയതാണ് കഞ്ചാവെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഇവര്‍ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണെന്നാണ് നിഗമനം. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ആര് സെല്വരാജന്, ജനീഷ്, ലിജോ ഉമ്മന്‍, കെ. ഡി ബിനുമോന്, സി.ഇ.ഒമാരായ പി. എസ് സുമോദ്, ഷാജി ജെയിംസ്, കെ. ആര് സത്യന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: