ഇഎസ്‌ഐ പദ്ധതികള്‍ കേരളത്തില്‍ ഉടന്‍ നടപ്പിലാക്കണം : ബിഎംഎസ്

Sunday 20 March 2016 10:23 pm IST

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഇഎസ്‌ഐ നടപ്പിലാക്കാത്ത കേരള സര്‍ക്കാറിന്റെ നടപടികള്‍ അത്യന്തം അപലപനീയമാണെന്നും പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്നും കേരളത്തില്‍ ഇഎസ്‌ഐ ആശുപത്രികളുടെ എണ്ണം കുറവും സൗകര്യങ്ങള്‍ അപര്യാപ്തവുമാണെന്നിരിക്കെ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി അടിയന്തിരമായി നിലവാരമുളള ആശുപത്രികള്‍ സ്ഥാപിക്കണമെന്നും മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകള്‍ തൊഴിലാളികള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് പൊതു സമൂഹം തിരിച്ചറിയണമെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി.മണിരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ.പി.സുരേഷ് കുമാര്‍, പി.കൃഷ്ണന്‍, കെ.പി.സതീശന്‍, വനജ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.രാജേഷ് സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു. മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം കണ്ണൂര്‍ ജില്ലാ ഭാരവാഹികളായി വി.മണിരാജ് (ജില്ലാ പ്രസിഡന്റ്), സി.വി.രാജേഷ് (ജനറല്‍ സെക്രട്ടറി), കെ.സോമശേഖരന്‍, ടി.പുരുഷോത്തമന്‍, സി.കെ.ശശികുമാര്‍, അശോകന്‍ തലശ്ശേരി (വൈസ് പ്രസിഡണ്ടുമാര്‍), പി.പ്രജീഷ്, ഇ.രാജേഷ്, കെ.ശ്രീജിത്ത്, കെ.ഗിമോശ്, കെ.വി.ജീവന്‍ (സെക്രട്ടറിമാര്‍), എം.സി.പവിത്രന്‍ (ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.