തിരുവല്ല: കഴിഞ്ഞദിവസം അന്തരിച്ച രാഷ്ട്രീയ സ്വയംസേവകസംഘം ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി. ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ ഇന്നലെ ഓതറ ചെറുകര പുത്തന്‍വീട്ടില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭൗതികശരീരം ചിതയിലേക്കെടുത്തത്. സ്വയംസേവകര്‍ അന്ത്യപ്രണാമം നല്‍കിയശേഷമായിരുന്നു സംസ്കാര ചടങ്ങുകള്‍. മകന് ശംഭു ചിതക്ക് തീകൊളുത്തി.
പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്, പ്രന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ക്ഷേത്രിയ സമ്പര്‍ക്കപ്രമുഖ് എ.ആര് മോഹനന്, പ്രാന്ത പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന്. പ്രാന്ത പ്രചാര്‍ പ്രമുഖ് ഗണേശ്, ഭാരതീയ വിചാരകേന്ദ്രം അസി. ഡയറക്ടര്‍ ആര്.സഞ്ജയന്, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള, ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ, വിഎച്ച്പി സംസ്ഥാന സംഘടനാസെക്രട്ടറി എന്‍.സി.വത്സന്, ക്ഷേത്രസംരക്ഷണസമിതി സംഘടനാസെക്രട്ടറി റ്റി.യു.മോഹനന്, തപസ്യാസംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്,സംഭാഗ് പ്രചാരക് അജയകുമാര്‍,വിഭാഗ് പ്രചാരക് കെ.പ്രശാന്ത്കുമാര്‍, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി.
എംഎല്‍എമാരായ ശിവദാസന്‍ നായര്‍, പി.സി വിഷ്ണുനാഥ്, ശബരിഗിരി ജില്ല സംഘചാലക് ഉപാസന നാരായണന്, കാര്യവാഹ് ജി.വിനു, ചെങ്ങന്നൂര്‍ ജില്ലാ സംഘചാലക് ഡി.ദിലീപ്കുമാര്, പ്രചാരക് എസ്.എന്‍.രമേശ്, കാര്യവാഹ് ഒ.കെ അനില്‍, പത്തനംതിട്ട ജില്ലാസംഘചാലക് അഡ്വ.പി.കെ രാമചന്ദ്രന്, കാര്യവാഹ് ആര്.പ്രദീപ്, ബിജെപി തെക്കന്‍മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ആലപ്പുഴ ജില്ലാപ്രസിഡന്റ്കെ.സോമന്, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, പത്തനംതിട്ട ജില്ലാപ്രസിഡന്റ്അശോകന് കുളനട, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ഷാജി.ആര്.നായര്‍, അഡ്വ.ഹരികൃഷ്ണന്, ആദ്യകാല സംഘപ്രചാരകന്മാര്, കാര്യകര്‍ത്താക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
ജന്മഭൂമിക്കുവേണ്ടി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, പത്തനംതിട്ട ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.വേണു എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചത്. സഞ്ചയനം 24ന് രാവിലെ 9 മണിക്ക് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: