കോട്ടയം: എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് പത്തനാപുരം, പത്തനംതിട്ട, മാവേലിക്കര, ഹൈറേഞ്ച്, നോര്‍ത്ത് പറവൂര്‍, മുകുന്ദപുരം, കണ്ണൂര്‍ എന്നീ ഏഴ് താലൂക്ക് യൂണിയനുകളില്നിന്നായി രഹസ്യബാലറ്റിലൂടെ 10 പേരെകൂടി തെരഞ്ഞെടുത്തു. 102 പ്രതിനിധിസഭാമെമ്പര്മാരുടെ ഒഴിവുകളില്‍ 92 പേരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
ശേഷിച്ച 10 ഒഴിവുകളിലേക്ക് 18 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍: പത്തനാപുരം-എം.ബി. ഗോപിനാഥപിള്ള (കമുകുംചേരി), സി. മനോജ്കുമാര്‍ (വടകോട്), പത്തനംതിട്ട-അഡ്വ. സി.എന്‍. സോമനാഥന്‍നായര്‍ (തേക്കുതോട്),എ.വി. ശിവപ്രസാദ് (കടമ്മനിട്ട), മാവേലിക്കര-ചേലയ്ക്കാട്ട് ജി. രാധാകൃഷ്ണന് (മഞ്ഞാടിത്തറ), ഹൈറേഞ്ച്-രാജേഷ് എന്‍. നായര്‍ (ചക്കുപള്ളം), എ.കെ. സുനില്‍കുമാര്‍ (അടിമാലി), നോര്‍ത്ത് പറവൂര്‍-എസ്.എന്‍. പിള്ള (കടുങ്ങല്ലൂര്‍), മുകുന്ദപുരം-ശശി ചംക്രമത്ത് (ചെറുവാളൂര്‍), കണ്ണൂര്‍-എന്‍.ഒ. നാരായണന് നമ്പ്യാര്‍ (മാച്ചേരി), പെരുന്ന പി.ജി. പരമേശ്വരപ്പണിക്കര്‍ (എറണാകുളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: