രാമപുരം: സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കെത്തിയ അദ്ധ്യാപകന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. പൂവക്കുളം ചൊളവേലില് രഘു(38)വിനാണ് മര്‍ദ്ദനമേറ്റത്. അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ മേഖലയിലെ ധാരാളം സിപിഎം അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയിലേക്കെത്താനിരിക്കെ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നിരവധി ആളുകള്‍ നോക്കിനില്‍ക്കെ ബിജെപിയിലേക്ക് പോകുമോ എന്ന് ചോദിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്നും ആറോളം പേരുണ്ടായിരുന്നെന്നും രഘു പറഞ്ഞു. ഒരു കൈയ്ക്ക് ഒടിവും ശരീരത്തില്‍ അങ്ങിങ്ങായി മര്ദ്ദനവുമേറ്റിട്ടിണ്ട്.
രഘു കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി സന്ദര്‍ശിച്ചു. സിപിഎം അക്രമം വച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: