മോസ്കോ: കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിന് സമനില. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 31 നീക്കങ്ങള്‍ക്കൊടുവില്‍ നെതര്‍ലാന്‍ഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ അനീഷ് ഗിരിയെയാണ് സമനിലയില്‍ തളച്ചത്. 7 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റുമായി ആനന്ദ് രണ്ടാം സ്ഥാനത്ത്.
ഒന്നാം സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ സെര്‍ജി കര്ജാക്കിനും ലെവോണ്‍ ആരോണിയനും സമനിലയില്‍ പിരിഞ്ഞു. ഇരുവര്‍ക്കും 4.5 പോയിന്റ് വീതം. പീറ്റര്‍ സിഡ്ലര്‍ ഫാബിയാനോ കരൗണ മത്സരവും സമനിലയില്‍ അവസാനിച്ചു. അമേരിക്കന്‍ താരം ഹികാരു നകാമുറ ടൂര്‍ണമെന്റിലെ ആദ്യ ജയം നേടി. വാസ്ലിന് ടോപലോവിനെ കീഴടക്കി. 3.5 പോയിന്റുമായി കരൗണ അനിഷ് ഗിരിക്കൊപ്പം മൂന്നാമത്. എട്ടാം റൗണ്ടില്‍ വാസലിന് ടോപലോവാണ് ആനന്ദിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: