ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ അല്‍-ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. അല്‍-ക്വയ്ദയുടെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അസ്ലം അവാനാണ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയാണ് അസ്ലം അവാന്. കഴിഞ്ഞ വര്‍ഷം മേയില്‍ അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ സൈനിക നടപടിയിലൂടെ അമേരിക്ക വധിച്ചതിന് ശേഷം പടിഞ്ഞാറന്‍ മേഖലയിലെ ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് അസ്ലം ആണ്. ഇയാളെ ലക്ഷ്യമിട്ടാണ് യുഎസ് സേന ഡ്രോണ്‍ ആക്രമണം നടത്തിയത്. വടക്കന്‍ വസീറിസ്ഥാന് അതിര്‍ത്തി പ്രവിശ്യയിലെ മിറാന്ഷ നഗരത്തിലാണ് ആക്രമണം നടന്നത്.
അസ്ലം അവാന്റെ മരണത്തോടെ അല്‍-ക്വയ്ദയുടെ ശക്തി കുറയുമെന്ന് യു.എസ് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: