കൊച്ചി: കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. രാവിലെ 9.30 ന് മുട്ടത്തുനിന്ന് ആരംഭിക്കുന്ന ഓട്ടം ഇടപ്പള്ളി ടോള്‍ പ്ലാസയില്‍ അവസാനിക്കും. ആറ് കിലോമീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം നടത്തുക. കഴിഞ്ഞതവണത്തെ പരീക്ഷണ ഓട്ടത്തെക്കാള്‍ വേഗത കൂടുതലായിരിക്കും. പതിനഞ്ച് ഇരുപത് കിലോമീറ്ററിന് ഇടയ്ക്കായിരിക്കും വേഗത. കഴിഞ്ഞ തവണ 10 കിലോമീറ്ററായിരുന്നു വേഗം.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായുള്ള ട്രാക്ക് ഒരുക്കല്‍ ജോലികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒരുതവണ കൂടി ട്രാക്ക് പരിശോധന നടക്കും. അതിന് ശേഷമായിരിക്കും പരീക്ഷണ ഓട്ടം. കഴിഞ്ഞ തവണ ഉണ്ടായ ചില തകരാറുകള്‍ ഇക്കുറി ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് സംവിധാനത്തിലാണ് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: