തൃശൂര്‍: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് നടി കെ.പി.എ.സി ലളിത പിന്മാറി. ഇതു സംബന്ധിച്ച വിവിരം അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാണ് പിന്മാറ്റമെന്ന് പറയുമ്പോഴും ഇടതുപക്ഷത്ത് നിന്ന് തന്നെയുള്ള കടുത്ത പ്രതിഷേധമാണ് ഇതിന് കാരണമെന്ന് വ്യക്തമാണ്.
പൂനയില്‍ ഉള്ളപ്പോഴാണ് കോടിയേരി സഖാവ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നുണ്ടെന്ന് കാര്യം പറഞ്ഞത്. എതിര്‍ത്തൊന്നും പറഞ്ഞില്ല. ഇന്നലെയാണ് നാട്ടിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നും ബഹുമാനവും സ്നേഹവും ആദരവുമുണ്ട്. അതുകൊണ്ടാണ് കോടിയേരി വിളിച്ചപ്പോള്‍ സമ്മതം പറഞ്ഞത്.
നാട്ടിലെത്തിയപ്പോള്‍ ഒരു മണിക്കൂറുപോലും നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. കാലിന് വേദനയുണ്ട്. കൂടാതെ നടക്കാനും പ്രശ്നമുണ്ട്-ലളിത പറഞ്ഞു. നേരത്തെ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: