തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വീണ്ടും തോല്ക്കാനുമില്ലെന്ന് വ്യക്തമാക്കി ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ചാം തവണയും തോല്ക്കാന് മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാ അംഗം ആകാനുള്ള മോഹം താന്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കോണ്ഗ്രസുകാരന്’ എന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എംഎല്‍എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എംഎല്‍എ ആകാനുള്ള യോഗം ഇല്ലാതെ പോയത് .
കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നും ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: