മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

Monday 21 March 2016 1:04 pm IST

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ മുട്ടം യാര്‍ഡില്‍ നിന്നും ഇടപ്പള്ളിവരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം വരെയാണ് മെട്രോ ഓടിയത്. ഡിഎംആർ.സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ച് പേർ ട്രെയിനിൽ ഉണ്ടായിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച രണ്ടാംഘട്ട പരീക്ഷണ ഓട്ടം 10.20ഓടെ ഇടപ്പള്ളിയിലെത്തി. മുട്ടത്ത് നിന്ന് ഇടപ്പള്ളി വരെ മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയില്‍ ഓടിയ മെട്രോ പിന്നീട് 20, 30 കിലോമീറ്റർ വേഗതയിലേക്ക് മാറി. ഇതിന് ശേഷം രണ്ട് തവണ തവണകൂടി മെട്രോ പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി മെട്രോ ട്രാക്കുകൾ ക്രമീകരിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ട്രാക്കിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിൽ മുട്ടം യാർഡിൽ നിന്നും കളമശേരി വരെയായിരുന്നു അന്നത്തെ യാത്ര. അടുത്ത പരീക്ഷണ ഓട്ടം മേയ് മാസത്തിലാണ്. അത് മുട്ടം മുതൽ പാലാരിവട്ടം വരെയായിരിക്കും. ജൂലൈയിൽ മഹാരാജാസ് ഗ്രൗണ്ട് വരെയും പരീക്ഷണ ഓട്ടം നീട്ടുമെന്നും അധികൃതർ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.