കല്ലായിയില്‍ വന്‍ തീപിടിത്തം ഫര്‍ണിച്ചര്‍ കടയും തടിമില്ലും കത്തിനശിച്ചു

Monday 21 March 2016 6:44 pm IST

കോഴിക്കോട്: കല്ലായി പുഴയോരത്ത് മൂരിയാട് പാലത്തിന് സമീപം വന്‍തീപിടിത്തം. ഫര്‍ണിച്ചര്‍ കടയും തടി മില്ലും പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ഒന്നര കോടിയി ലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈദ്യുതിഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ വഴിയില്ലെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തല്‍. ഈര്‍ച്ചപ്പൊടിക്കും വര്‍ ണിഷിനും തീപിടിച്ചതോടെ മില്ലിലേക്ക് തീ പടരുകയാ യിരുന്നു. മൂന്ന് ഷെഡ്ഡുകളി ലായി സുക്ഷിച്ചിരുന്ന തടി കള്‍ പൂര്‍ണ്ണമായും കത്തിന ശിച്ചു. തീപിടിത്തം പുലര്‍ച്ചെയായതിനാല്‍ സംഭവവിവരമറിഞ്ഞ ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്ക് ഷെഡ്ഡുകള്‍ കത്തിനശിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. ഫയര്‍ഫോഴ്‌സ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.വി. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ മീഞ്ചന്ത,വെള്ളിമാട്കുന്ന്, ബീച്ച്, നരിക്കുനി ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. കുതിരവട്ടം സ്വദേശി പി.ടി. രമേശന്റെ ഉടമസ്ഥതയിലുള്ള ്യൂന്യൂ കേരള സോമില്ലിനും, മാങ്കാവ് സ്വദേശിയായ ബിജുവിന്റെ കുന്നത്ത് ഫര്‍ണിച്ചറിനും, മറ്റൊരു ഫര്‍ണിച്ചര്‍ കടക്കുമാണ് തീപിടിച്ചത്. ഫര്‍ണിച്ചറിലെ 150 സോഫാസെറ്റ്, 20 ഡൈനിങ്ങ് സെറ്റ്, 70 മീറ്റര്‍തുണി, കട്ടിലുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും അഗ്‌നിക്കിരയായി. വിഷുവിനോടനുബന്ധിച്ച് കടയില്‍ വലിയസ്റ്റോക്ക് ഒരുക്കിയിരുന്നതായി കടയുടമകള്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ ഷോപ്പിന് പുറകുവശത്തെ ഒഴിഞ്ഞപറമ്പ് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നുവെന്നും സിഗരറ്റ്കുറ്റിയോമറ്റോ അലക്ഷ്യമായി വലിച്ചെറിഞ്ഞതും അപകടകാരണമാകാമെന്നും കച്ചവടക്കാര്‍ സംശയിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ കസബ പോലീസില്‍ പരാതി നല്‍കി. രണ്ട് ഫര്‍ണിച്ചര്‍ കടക്ക് മാത്രമായി 1.25 കോടി രൂപയും തടിമില്ലിന് 25ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.