ശുഭാനന്ദ ദര്‍ശനം

Monday 21 March 2016 8:08 pm IST

അജ്ഞാനം പരിപൂര്‍ണ്ണമായി അറ്റ് വിജ്ഞാനം സമ്പൂര്‍ണ്ണമായി വരുന്നതിന് ആത്മാര്‍ത്ഥ നിഷ്‌കളങ്കനായ ഒരു ഗുരുവിന്റെ ആവശ്യം അത്യന്താപേക്ഷിതമാകുന്നു. എങ്കില്‍ മാത്രമേ സര്‍വ്വമനുഷ്യരുടെയും ആത്മാവിനെ തന്റെ ആത്മബോധത്തെയും ധര്‍മ്മമായ പ്രവൃത്തിയേയും വച്ചു രൂപീകരിക്കുന്നതിന് യഥാര്‍ത്ഥമായിട്ടും സാധിക്കുകയുള്ളു. കാരണം മനുഷ്യന് എത്രത്തോളം ആത്മബോധം വര്‍ദ്ധിക്കുമോ അത്രത്തോളം ധര്‍മ്മിഷ്ഠനായി വരുന്നു. ധര്‍മ്മം വര്‍ദ്ധിക്കുന്തോറും ബോധവും വര്‍ദ്ധിക്കുന്നു. ഇങ്ങനെ ധര്‍മ്മവും ബോധവും പരിപൂര്‍ണ്ണമാകുമ്പോള്‍ അവന്‍ ഈശ്വര തുല്യനായി. ഈ അവസ്ഥയ്ക്കാണ് ഈശ്വരന്‍ സ്വയംപ്രകാശമെന്നും ബോധസ്വരൂപനെന്നും പരിപൂര്‍ണ്ണനെന്നും പരമാത്മാവ് എന്നും ആദിയന്തമില്ലാത്തവനെന്നും അഖിലേശ്വരനെന്നും അഖിലാണ്ഡസ്വരൂപനെന്നും ജഗദ്ഗുരുവെന്നും ഇങ്ങനെ അസംഖ്യം നാമങ്ങളായി വര്‍ണ്ണിക്കുന്നത്. ഈ അവസ്ഥയെയാണ് ആത്മബോധോദയ സംഘത്തിന്റെ ജീവിതത്തില്‍ വിശ്വാസയോഗ്യമാംവണ്ണം പ്രത്യക്ഷീകരിക്കുന്നത്. സമ്പാദകന്‍ : അഡ്വ: പി. കെ. വിജയപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.