ചേര്‍ത്തല: കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൂരം മഹോത്സവം ഇന്ന്. പുലര്‍ച്ചെ നാലിന് തൃപ്പൂരദര്‍ശനം. 6.30ന് തൃപ്പൂരക്കുളത്തേക്ക് ആറാട്ട് പുറപ്പാട്. 8.30ന് നാരായണീയപാരായണം. 11 ന് ആറാട്ട് വരവ്, എതിരേല്‍പ്പ്. ഉച്ചയ്ക്ക 3.30ന് തെക്കേ തെരുവില്‍ നിന്നും പൂരം വേലതുള്ളല്‍ ആരംഭിക്കും.
വൈകിട്ട് 5.30ന് സോപാനസംഗീതം, 6.30ന് മ്യൂസിക് ഫ്യൂഷന്‍, ഏഴിന് പൂരം വേലവരവ്, തുടര്‍ന്ന് അന്നംകുമ്പിടീക്കല്, വെടിക്കെട്ട്, രാത്രി എട്ടിന് ആറാട്ട് പുറപ്പാട്, 8.30 ന് ചലച്ചിത്ര പിന്നണിഗായകന്‍ പ്രദീപ് പള്ളുരുത്തി നയിക്കുന്ന ഭക്തിഗാനമേള, 11ന് ആറാട്ട്് വരവ്, എതിരേല്‍പ്പ്, പള്ളിവേട്ട, പുലര്‍ച്ചെ നാലിന് ചൂട്ട് പടയണി.
നാളെ രാവിലെ 8.30ന് നാരായണീയ പാരായണം, വൈകിട്ട് നാലിന് പറക്കെഴുന്നള്ളിപ്പ്, അഞ്ചിന് ആത്മീയപ്രഭാഷണം, ഏഴിന് പറവരവ്, ദീപാരാധന, 8.30ന് കൊടിയിറക്ക്, പള്ളിക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട് തുടര്‍ന്ന് ഭക്തി ഗാനമേള, 10.30ന് സംഗീത സദസ്, 2.30ന് ആറാട്ട് വരവ്, എതിരേല്‍പ്പ്, പുലര്‍ച്ചെ അഞ്ചിന് വലിയകാണിക്ക എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: