ന്യൂദല്‍ഹി: അജ്ഞാതനായ വ്യക്തി തെരുവുനായ്ക്കളെ വെട്ടുന്ന ദൃശ്യങ്ങള്‍ ദല്‍ഹി പോലീസിന് ലഭിച്ചു. തെക്കന്‍ ദല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപമാണ് മൂന്ന് തെരവുനായ്ക്കളെയും ഒരു പട്ടിക്കുട്ടിയെയുമാണ് അജ്ഞാതന്‍ വെട്ടുന്നത്. മെട്രോ സ്റ്റേഷന് സമീപമുള്ള കടയിലെ സീസീടിവി കാമറയിലാണ് അജ്ഞാതന്‍ നായ്ക്കളെ വെട്ടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
നായ്ക്കളെ വെട്ടുന്ന വ്യക്തിയെ തിരിച്ചറിയുന്നതനായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 18 മിനിട്ടിനുള്ളിലാണ് ഇയാള്‍ നായ്ക്കളെ വെട്ടുന്നത്. ദൃശ്യങ്ങള്‍ യൂട്യൂബിലേയ്ക്കും അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. വെട്ടേറ്റ പട്ടിക്കുഞ്ഞ് ചത്തു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് നായ്ക്കളെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മൃഗങ്ങളോടുള്ള ക്രുരതക്കെതിരെയുള്ള വകുപ്പനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നായ്ക്കളെ വെട്ടിയയാളെ തിരിച്ചറിയുന്നവര്‍ക്ക് ഒരു സന്നദ്ധസംഘടന ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: