ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പിന്റെ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് ഘോഷയാത്രകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ആര്. ഗിരിജ പറഞ്ഞു.
സ്വീപ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഓരോ നിയോജക മണ്ഡലത്തിലേക്കും പ്രത്യേകം സ്വീപ് സംഘങ്ങളാണ് പ്രവര്‍ത്തിക്കുക. യോഗത്തില്‍ ജില്ലാതല സ്വീപ് പ്ലാന്‍ നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ നല്കി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.
ഏപ്രില്‍ ഒന്നിന് ഓരോ നിയോജക മണ്ഡലത്തിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഘോഷയാത്രയില്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിതര സംഘടനകള്‍, സ്റ്റുഡന്റ് പൊലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, സ്വയംസഹായസംഘങ്ങള്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ എന്നിവരെ പങ്കാളികളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: