പ്രതികള്‍ പിടിയില്‍

Monday 21 March 2016 9:16 pm IST

തുറവൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭൗമന്‍ഷാജിയെന്ന് വിളിക്കുന്ന ഷാജി(42) പോലീസ് പിടിയിലായി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തറമൂട് പൂപ്പാത്ത്ചിറ ഷാജി (38) യെയാണ് കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടണക്കാട് തറമൂട്ടിലുള്ള വീടുവളഞ്ഞ് പിടികൂടിയത്. പട്ടണക്കാട് സ്റ്റേഷനിലെത്തിച്ച ഇയാളെ അവശത കാട്ടിയതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം പട്ടണക്കാട് സ്വദേശി വിമല്‍കുമാറിന്റെ ബൈക്ക് കത്തിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുള്ളതായി പോലീസ് പറഞ്ഞു. അരൂര്‍, കുത്തിയതോട് പട്ടണക്കാട് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 18 പേര്‍ പിടിയിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.