കാര്‍ഡ് വിതരണം ചെയ്തു

Monday 21 March 2016 10:03 pm IST

പയ്യന്നൂര്‍: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാതല ഐഡി കാര്‍ഡ് വിതരണം ചെയ്തു. പയ്യന്നൂര്‍ എസ്‌ഐ ശ്രീനിവാസന്‍ പയ്യന്നൂര്‍ മേഖലയിലെ എകെപിഎയുടെ മുതിര്‍ന്ന അംഗം ജനാര്‍ദ്ദനന്‍ മതിലകത്തിനു നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിവിധ മേഖലകളില്‍ അവാര്‍ഡ് നേടിയ ദാമു സര്‍ഗ്ഗം, സന്തോഷ് പെരിങ്ങോട്ട്, പ്രകാശന്‍ മഹാദേവഗ്രാമം തുടങ്ങിയവരെ അനുമോദിച്ചു. മേഖലാ പ്രസിഡണ്ട് രാജേഷ് കേരള അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണദാസ് മാധവി സംസാരിച്ചു. മേഖലാ സെക്രട്ടറി അശോകന്‍ പുറച്ചേരി സ്വാഗതവും ട്രഷറര്‍ വിനോദ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.